ഒരു ബ്ലോഗ് ഉണ്ടാക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ:
- നമുടെ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരു ഡൊമെയ്‌ൻ ചേർക്കാൻ കഴിയുന്നു.
- വെറുതെ ക്യാഷ് മുടക്കി ഹോസ്റ്റിംഗ് വാങ്ങേണ്ട ആവശ്യമില്ല.
- ടെംപ്ലേറ്റ് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റാൻ പറ്റുന്നു.
- ഒന്നിലധികം എഴുത്ത്കാരെ ചേർക്കാൻ പറ്റുന്നു.
- ബ്ലോഗിൽ പരസ്യങ്ങൾ പ്രദർശിപ്പിച്ച് പണം സമ്പാദിക്കുന്നു.
ഒരു ബ്ലോഗ് തുടങ്ങുന്നതിന് പ്രധാനമായും നമുക്ക് വേണ്ടത്:
ഇന്റർനെറ്റ് കണക്ഷൻ, മൊബൈൽ / ലാപ്ടോപ്പ്, ടെസ്ക്ടോപ്പ്, അനുയോജ്യമായ browser (chrome), പിന്നെ ഒരു ഗൂഗിൾ അക്കൗണ്ട് എന്നിവയാണ്.
ഒരു പുതിയ ബ്ലോഗ് നിർമിക്കാം.
ആദ്യം, sign in to blogger നിങ്ങളുടെ നിലവിലുള്ള Google ഇമെയിലും പാസ്‌വേഡും ഉപയോഗിച്ച് ബ്ലോഗറിലേക്ക് പ്രവേശിക്കുക. നിങ്ങൾ ഇതുവരെ ഒരു ബ്ലോഗും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, ഇത്പോലൊരു സ്ക്രീൻ (ചുവടെ) നിങ്ങൾക്ക് കാണാൻ സാധിക്കും.
- CREATE NEW BLOG ബട്ടൺ ക്ലിക്കുചെയ്യുക. അല്ലെങ്കിൽ, മുകളിൽ ഇടതുഭാഗത്ത്, Down Arrow Icon > New blog ക്ലിക്കുചെയ്യുക….
- Title ഉം Address ഉം മറ്റ് കാര്യങ്ങളും പൂരിപ്പിക്കുക. ചുവടെയുള്ള ആനിമേറ്റുചെയ്‌ത ചിത്രം പിന്തുടരുക.
Title: നിങ്ങളുടെ ബ്ലോഗുമായി ബന്ധപ്പെട്ട ഒരു പേര് ടൈപ്പ് ചെയ്യുക
Address: നിങ്ങളുടെ ബ്ലോഗ് Address മറ്റുള്ളവയിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒന്നായിരിക്കണം. അതിനാൽ Address ഫീൽഡിൽ ഒരു യുണീക്കായ അഡ്രസ് തന്നെ ടൈപ്പ് ചെയ്യുക. വിലാസം ലഭ്യമാണെങ്കിൽ വലതുവശത്ത് ഒരു നീല ശരി അടയാളം നിങ്ങൾക്ക് കാണാൻ സാധിക്കും.
Template: ഒരു ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക. നിങ്ങൾക്ക് പിന്നീട് അത് മാറ്റി വേറൊന്ന് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും, ഇപ്പോൾ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.
- എല്ലാം ചെയ്തുകഴിഞ്ഞാൽ, അവസാനം Create blog ബട്ടൺ ക്ലിക്ക് ചെയ്യുക!
നിങ്ങളുടെ ബ്ലോഗ് റെഡി ആയി കഴിഞ്ഞു.
നിങ്ങളുടെ പുതിയ ബ്ലോഗ് എങ്ങനെയെന്ന് കാണുന്നതിന്, നിങ്ങളുടെ ബ്ലോഗ് ശീർഷകത്തിന് ചുവടെ കാണുന്ന view blog-ൽ ക്ലിക്കുചെയ്യുക.
No comments:
Post a Comment